പത്തനംതിട്ട: പോലീസ് സംരക്ഷണം കിട്ടാതെ ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനി പാതിവഴിയില്‍ നിന്ന് തിരിച്ചിറങ്ങി. സ്വാമി അയ്യപ്പന് റോഡില്‍ കുറച്ചുദൂരം പോയതോടെ പോലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കിയില്ല. ഇതോടെ ഒരു വിഭാഗം വിശ്വാസികള്‍ ഇവരെ തടയുകയായിരുന്നു.
ആന്ധ്രാ സ്വദേശിനിയായ മാധവിയും കുടുംബവുമാണ് പരമ്പരാഗതപാതയില്‍ നിന്ന് തിരിച്ചിറങ്ങിയത്.
എന്നാല്‍ ആരുടെയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റയും ഐജി മനോജ് എബ്രഹാമും പറഞ്ഞിരുന്നു.