കൊച്ചി: മീ ടു വെളിപ്പെടുത്തലില്‍ കുടുങ്ങിയ നടന് അലന്‍സിയറിനെതിരെ പരാതിയുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. ഈ സാഹചര്യത്തില്‍ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് നടി ദിവ്യ ഗോപിനാഥ്. തന്നോട് മാത്രമല്ല മറ്റ് ഒട്ടേറെ സ്ത്രികളോട് അലന്‍സിയര്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിക്കുന്നതെന്നും ദിവ്യ വ്യക്തമാക്കി. സിനിമ രംഗത്ത് നിന്ന് തനിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
താന്‍ മാത്രമല്ല അലന്‍സിയറില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. പലരോടും അലന്‍സിയര്‍ മോശമായി പെരുമാറിയതിന്റെ വിവരങ്ങള്‍ തനിക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് താന്‍ സംഭവങ്ങള്‍ തുറന്ന് പറഞ്ഞത്. സിനിമ രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷനെ സമീപിച്ചെന്നും ആവശ്യമെങ്കില്‍ പോലീസില്‍ പരാതി നല്‍കുന്നതടക്കമുളള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ദിവ്യ വ്യക്തമാക്കി.
കാര്യങ്ങള്‍ തുറന്നു പറഞ്ഞതു കൊണ്ട് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് കരുതുന്നില്ല. മഞ്ജുവാര്യരും, വിമന്‍ സിനിമ കലക്ടീവിന്റെ ഭാഗമായ നടിമാരും ഉള്‍പ്പെടെ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയും സിപിഎം നേതാവുമായ കെഎന്‍ ഗോപിനാഥിന്റെ മകളായ ദിവ്യ ഗോപിനാഥ് പഞ്ഞു