പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് പോകുന്നതിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ലെന്നും എന്തായാലും മല കയറുമെന്നും ചേര്‍ത്തല സ്വദേശിനി ലിബി. നേരത്തെ ഇവരെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍വെച്ച് ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞിരുന്നു.
‘ഭരണഘടനയെയും ജനാധിപത്യത്തേയും സുപ്രീംകോടതിയേയും വെല്ലുവിളിച്ചുകൊണ്ട് സമരം നടത്തുമ്പോള്‍ ശബരിമലയിലേ്ക്ക് പോകണമെന്ന് ഉറപ്പിച്ചാണ് വന്നത്. പോലീസ് എല്ലാവിധ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് അറിയിച്ചത്.’-ലിബി പറയുന്നു.
ഒറ്റക്കാണ് വന്നതെന്നും ആരെങ്കിലും തടയുമെന്ന പേടിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോടതി വിധി നടപ്പിലാക്കണമെന്നും ലിബി പറഞ്ഞു. മാലയിട്ടപ്പോള്‍ നാട്ടില്‍ ഒരു പ്രശ്നവുമില്ലായിരുന്നെന്നും ലിബി പറഞ്ഞു. ചങ്ങനാശ്ലേരിയില് വെച്ച് ഒരു കൂട്ടര് ചെറിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.