കോഴിക്കോട്: മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ‘നിസ’ സംഘടനയുടെ പ്രസിഡന്റ് വിപി സുഹറയ്ക്കു വധ ഭീഷണി. സുന്നി പള്ളികളില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുക, പണ്ഡിതരായ മുസ്ലീം സ്ത്രീകളെ ഇമാമുമാരായി നിയമിക്കുക എന്നീ ആവശ്യങ്ങളുമായി നിയമ നടപടിക്കൊരുങ്ങിയതോടെയാണ് വധഭീക്ഷണി ഉണ്ടായിരിക്കുന്നത്.
ചില സംഘടനകളുടെ ഭാഗത്തുനിന്നു സമൂഹ മധ്യമങ്ങളിലൂടെ ഭീഷണിയുണ്ടെന്ന് വിപി സുഹറ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ് കുമാറിനു നേരിട്ടു പരാതി നല്കി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളുടെ കോപ്പിയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.