പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ തടയാനായി സമരം നടത്തിയവരില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ഇന്ന് രാവിലെ സമരപന്തല്‍ പൊളിച്ച ശേഷമാണ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ അഞ്ച് പേര് അറസ്റ്റിലായിരുന്നു.
അതേസമയം ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഐജി മനോജ് എബ്രഹാമും വ്യക്തമാക്കിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് ശബരിമല പരിസരത്ത് ഒരുക്കിയിട്ടുള്ളത്.