കൊച്ചി: നടന് അലന്‍സിയര്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ച നടി ദിവ്യാ ഗോപിനാഥിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഡബ്ല്യൂസിസി നടിക്ക് നിരുപാധിക പിന്തുണ ഉണ്ടെന്നും കൂടുതല്‍ തുറന്നു പറച്ചിലുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവെന്നും ഡബ്ല്യൂസിസി അറിയിച്ചു.
നടന് അലന്‍സിയറില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഡബ്ല്യൂസിസി പരാതി നല്‍കിയെന്ന് ദിവ്യ പറഞ്ഞിരുന്നു. എഎംഎംഎയില്‍ വിശ്വാസമില്ലെന്നും അത് കൊണ്ടാണ് ഇത്വരെ പരാതിപ്പെടാതിരുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. മി ടൂ വെളിപ്പെടുത്തലിലൂടെയാണ് നടി ഇപ്പോള്‍ പരസ്യമായി രംഗത്ത് വന്നത്.
കൂടാതെ ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന് മുന്‍പാകെ പരാതിപ്പെടുമെന്നും ദിവ്യ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഡബ്ല്യൂസിസി രംഗത്തു വന്നത്.