തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവരെയണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്.
ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു. കേസിലെ മറ്റു മൂന്നു പ്രതികളായ അജിത്കുമാര്‍, ഇ കെ സാബു, എ കെ ഹരിദാസ് എന്നിവര്‍ക്കെതിരെ തെളിവുനശിപ്പിച്ചതിനുള്ള ഗൂഢാലോചനാ കുറ്റവുമാണ്. ശിക്ഷ സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി ജെ നാസറാണ് കേസില്‍ വിധി പറഞ്ഞത്.
ഒന്നും രണ്ടും പ്രതികള്‍ കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളും മറ്റ് പ്രതികള്‍ തെളിവുനശിപ്പിക്കാന്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും ചെയ്തതായി കോടതി കണ്ടെത്തി. കേസില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പോലീസുകാരനായ സോമന് ആറുമാസം മുമ്പ് മരിച്ചു. മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കി.