പാല: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. ഉപാധികളോടെ ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഉത്തരവ് കിട്ടാന്‍ വൈകിയതിനാല്‍ ഇന്നലെ പാലാ മജിസ്ട്രേട്ടിന് റിലീസിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കാന്‍ കഴിഞ്ഞില്ല.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ മാസം 21 നാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. 24 ന് റിമാന്റ് ചെയ്തത് മുതല്‍ ഫ്രാങ്കോ പാലാ സബ് ജയിലിലാണ്.