തിരുവനന്തപുരം: സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുരുക്ക് മുറുകുന്നു. സരിത എസ് നായര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം നല്കിയ ബലാല്‍സംഗം പരാതികളില്‍ കേസെടുത്തേക്കും. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സരിതയുടെ പുതിയ നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നല്കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു.
സോളാര്‍ കമ്മീഷന് ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി. ബലാത്സംഗ പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷേ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് പോലീസ് നിയമോപദേശം ലഭിച്ചത്.
ഇതിന് പിന്നാലെയാണ് സരിത ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളുമായായി പോലീസിനെ സമീപിക്കുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവര്‍ ലൈഗീകമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവാനായ എഡിജിപി അനില്‍ കാന്തിന് ഒരാഴ്ച മുമ്പ് നല്‍കിയത്. ഈ പരാതികളില്‍ വൈകാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തേക്കും.