കോട്ടയം: ശബരിമലയില്‍ വ്രതമെടുത്ത് മാലയിട്ട് പോകുമെന്ന് അവകാശപ്പെടുന്ന കണ്ണൂരിലെ അധ്യാപിക രേഷ്മ, അവരുടെ വിശ്വാസം ആത്മാര്‍ത്ഥമാണെങ്കില്‍ ശബരിമലയിലേക്ക് വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍ വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കില്‍ വന്നേക്കാമെന്നും പത്മകുമാര്‍ ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ താന്‍ ദര്‍ശനത്തിനെത്തുമെന്നും അതിനായി 41 ദിവസത്തെ വ്രതത്തിലാണെന്നും മാലയിട്ടെന്നും രേഷ്മ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. തനിക്ക് സര്‍ക്കാറും ജനങ്ങളും വേണ്ട സുരക്ഷയൊരുക്കണമെന്നും രേഷ്മ ആവശ്യപ്പെട്ടിരുന്നു.
രേഷ്മയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് നേരെ ഭീഷണിയും വീടിന് നേര്‍ക്ക് ആക്രമണവുമുണ്ടായി.