കൊച്ചി: ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തില്‍ നടി മഞ്ജു വാര്യര്‍ വരാത്തതിനെ ചോദ്യം ചെയ്ത് നടന് സിദ്ധീഖ്. മഞ്ജു വാര്യയും ഡബ്ല്യുസിസിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളല്ലേ എന്ന് സിദ്ധീഖ് തുറന്നടിച്ചു. ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിനു പിന്നാലെ താരസംഘടനയായ അമ്മയും രണ്ട് തട്ടിലാവുകയാണ്. സംഘടനയ്ക്ക് ഉള്ളില്‍ തന്നെ അനുകീലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്.
മഞ്ജു വാര്യരുടെ സമീപനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സിദ്ധീഖിന്റെ പ്രതികരണം. മഞ്ജുവാര്യര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാനും ആലോചിച്ചു. മഞ്ജു അമ്മയിലെ അംഗമാണ്. ഞങ്ങളുടെയൊക്കെ നല്ല സുഹൃത്തുമാണ്. മഞ്ജുവുമായിട്ട് എല്ലാ കാര്യവും സംസാരിക്കാറുണ്ട്. നടിയെ ആക്രമിച്ച വിഷയത്തില്‍ മഞ്ജു എന്ത് നിലപാടാണ് എടുത്തിരിക്കുന്നത്,?
മഞ്ജു എന്താണ് ഒന്നും മിണ്ടാത്തതെന്ന് എല്ലാവരും ചോദിക്കുന്നില്ലേ? ഇത് തന്നെയാണ് താനും ചോദിക്കുന്നതെന്നും സിദ്ധീഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ‘മഞ്ജു വിളിക്കാറുണ്ട്. നല്ല അടുപ്പമാണ്. എല്ലാ കാര്യങ്ങളും സംസാരിക്കും. മഞ്ജുവിനെ മുന്നില്‍ കണ്ടുകൊണ്ടല്ലേ അവര്‍ ഡബ്ല്യുസിസി രൂപീകരിച്ചതെന്നും സിദ്ധീഖ് ചോദിച്ചു.