മലപ്പുറം; പ്രണയ നൈരാശ്യത്തില്‍ തുടര്‍ന്ന് സ്വയം തീ കൊളുത്തി ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. ചുങ്കത്തറ മാമ്പൊയില്‍ തച്ചുപറമ്പന്‍ ഹുസൈന്റെ മകന് ഫവാസ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. സ്വയം തീക്കൊളുത്തിയ ശേഷം പെരിന്തല് മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
യുവാവിന്റെ ഫോണ്‍ കാള്‍ ഹിസ്റ്ററി നീക്കം ചെയ്ത നിലയിലാണ്. ഇയാള്‍ തീകൊളുത്തിയ സ്ഥലത്തു നിന്നും റോസാപ്പൂവ്, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി തുടങ്ങിയവ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി.