തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി. പെട്രോളിന് 28 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ, കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന്റെ വില 84.75 രൂപയായി. 79.50 രൂപയാണ് കൊച്ചി നഗരത്തിലെ ഡീസല്‍ വില. തിരുവനന്തപുരം നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ ഇന്ന് 86.08 രൂപ ചെലവാക്കണം. ഡീസല്‍ വില തിരുവനന്തപുരം നഗരത്തില്‍ 80.75 രൂപയായി. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 85.63 രൂപയും ഡീസലിന് 79.76 രൂപയുമാണ് ഇന്നത്തെ നിരക്ക്.