തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് സുഹൃത്തും ഗായകനും സംഗീത സംവിധായകനുമായ ഇഷാന് ദേവ്.
ഒരുപാട് ആകുലതകളും, വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മി ചേച്ചിയെന്ന വേദനയും ഇഷാന് പങ്കുവെയ്ക്കുന്നു. ഒപ്പം പ്രാര്ത്ഥനകളുണ്ടാകണമെന്ന് ഇഷാന് പറയുന്നു. ബാലുവില്ലാത്ത തിരുവനന്തപുരത്തോട് വിടപറയുന്നുവെന്നും ഇഷാന് കുറിപ്പില്‍ പറയുന്നു.
ബാലഭാസ്കറിന്റെയും മകള്‍ തേജസ്വനിയുടെയും അകാല മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ ആരും മുക്തരായിട്ടില്ല. ലക്ഷ്മിയുടെ പരിക്കുകള്‍ ഭേദമാകുന്നുണ്ടെന്നും എല്ലാതും സ്വീകരിക്കാന്‍ ലക്ഷ്മിയ്ക്ക് സമയമെടുക്കുമെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു.
”ലക്ഷ്മി ചേച്ചിയുടെ ആരോഗ്യസ്ഥിതി എങ്ങനാ എന്നു ഒരുപാടു സുമനസുകൾ ചോദിക്കുന്നുണ്ട്,ചേച്ചിയുടെ മുറിവുകളും ,ഒടിവുകളും എല്ലാം ഭേദമായി വരുന്നു .എല്ലാവർക്കും അറിയാവുന്നത് പോലെ ശസ്ത്രക്രിയകളും,മരുന്നുകളുമായി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എത്ര ഭേദമാകുമോ അത്രയും , ഒരുപാട് ചികിത്സയും,വിശ്രമവും ആവശ്യമാണ് .
ഒരുപാട് ആകുലതകളും,വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മിചേച്ചി.ഇന്നലെ അമ്മയെ കണ്ടപ്പോഴും അമ്മ ഇതുതന്നെ ആവർത്തിച്ചു പറഞ്ഞു .മനശക്തി ആർജിക്കാൻ ഈ അവസ്ഥയിലെ ഒരു ഭാര്യക്ക് ,അമ്മക്ക് എങ്ങനെ കഴിയും എന്ന ചോദ്യം മാത്രം ഉള്ളിൽ വച്ച് “അളിയാ എന്തുവാടേ”എന്ന ആ വിളി കാത്തിരിക്കുന്ന ഷാനിൽ ഒരു അർദ്ധവിരാമം കുറിച്ച് ,ബാലു അണ്ണൻ ഇല്ലാത്ത അനന്തപുരിയോട് വിടചൊല്ലുന്നു.പ്രാർത്ഥനകൾ ഉണ്ടായിരിക്കണം ആ അമ്മക്കൊപ്പം …..”