ചാരുംമൂട്: ആലപ്പുഴയില്‍ നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി റോഡില്‍ തള്ളിയ സംഭവത്തില്‍ മാതാവ് കസ്റ്റഡിയില്‍. ഇടപ്പോണ്‍ സ്വദേശിനിയായ യുവതിയാണ് പോലീസ് കസ്റ്റഡിയില്‍ മാവേലിക്കരയിലെ ആശുപത്രിയില്‍ കഴിയുന്നത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണു യുവതി പ്രസവിച്ചത്. അമിതരക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്നു പ്രദേശത്തെ ആശ പ്രവര്‍ത്തകയെ വിളിച്ചു തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ആശ പ്രവര്‍ത്തക എത്തി യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രസവത്തില്‍ ത്തന്നെ കുഞ്ഞു മരിച്ചെന്നു യുവതി ആദ്യം പറഞ്ഞെങ്കിലും കൊലപ്പെടുത്തിയതാണെന്നു ശേഷം മൊഴി നല്കി.
കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടന്ന ശേഷമെ കൊലപാതകമാണോയെന്ന് ഉറപ്പിക്കുകയുള്ളൂ. കുഞ്ഞിന്റെ അസ്വാഭാവിക മരണത്തില്‍ യുവതിക്കെതിരെ നൂറനാട് പോലീസ് കേസെടുത്തു. യുവതി പോലീസ് നിരീക്ഷണത്തിലാണ്. വിവാഹിതയായ യുവതി ഭര്‍ത്താവില്‍നിന്ന് അകന്നു കഴിയുകയായിരുന്നെന്നും മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നെന്നും പോലീസ് അറിയിച്ചു.