കൊച്ചി: ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്. സര്‍ക്കാരിനെ തെറിവിളിച്ചും, നാമ ജപ യാത്ര നടത്തിയും, മുണ്ട് പൊക്കി കാണിച്ചും മറ്റുമായ നടത്തി വരുന്ന സമരമുറ ആത്മഹത്യയില്‍ വരെ എത്തിനില്‍ക്കുകയാണ്. ശിവസേനയാണ് സ്ത്രീകള്‍ പ്രവേശിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
ശിവസേനയുടെ തീരുമാനത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഈ തീരുമാനത്തിന് കടുത്ത പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് രശ്മി നായര്‍. പരിഹാസത്തിലൂടെയായിരുന്നു പിന്തുണ. ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദേശങ്ങളാണ് രശ്മി നല്‍കുന്നത്. മൂന്ന് പ്രസകത്മായ നിര്‍ദേശങ്ങളാണ് നല്‍കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു രശ്മി അഭിപ്രായം പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ഏഴു ശിവസേനക്കാര്‍ അപ്പൊ പമ്പയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന്.
എനിക്ക് ശിവസേനക്കാരോട് മൂന്ന് അപേക്ഷകള്‍ ഉണ്ട്
1. ചാടുമ്പോള്‍ പമ്പ ഡാമില്‍ നിന്നും റിസര്‍വോയര്‍ ഭാഗത്തേക്ക് ചാടണം
2. വെറും ഏഴുപേര്‍ ചാടിയാല്‍ നാലും മൂന്നും ഏഴു പേരുള്ള സംഘടനയാണ് ശിവസേന എന്ന പരിഹാസം നിങ്ങള്‍ അംഗീകരിക്കുന്നത് പോലെ ആകും അതുകൊണ്ട് പരമാവധി പ്രവര്‍ത്തകരെ ഇതില്‍ പങ്കെടുപ്പിക്കണം.
3. ഇനി ഇവന്മാരില് ഏതെങ്കിലും ഒരുത്തന് ചാടാന്‍ നേരം മാപ്പ് പറഞ്ഞു കാലുമാറിയാല്‍ തള്ളിയിടാന്‍ വേറെ ഒരു സ്ക്വാഡ് കൂടി വേണം.
നിങ്ങളുടെ പ്രതിഷേധത്തിന് എന്റെ എല്ലാ പിന്തുണയും. അവസാനം ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോലെ മഴ പെയ്യാന്‍ സാധ്യതയുള്ളത് കൊണ്ട് ചാടുന്നില്ല എന്ന് പറയുവോടെ