ആലുവ: നിയന്ത്രണം വിട്ട കാര്‍ ആലുവ മെട്രോ തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ സ്വദേശി എടവനക്കാട് വീട് മുഹമ്മദ് ബഷീറിന്റെ മകന് ആദില്‍ ബഷീര്‍ (20) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ പാണിക്ക വീട്ടില്‍ മുഹമ്മദ് സാബില്‍ നിഷാല്‍ (19), പെരിങ്ങാല കാരകുന്നത്ത് വീട്ടില്‍ മുഹമ്മദ് ബിലാല്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വാഴക്കുളം മാറമ്പിള്ളി എംഇഎസ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് മരിച്ച ആദിലും പരിക്കറ്റ മുഹമ്മദ് സാബില്‍ നിഷാലും. രണ്ടാം വര്‍ഷ ബി വോക് വിദ്യാര്‍ഥിയാണ് മുഹമ്മദ് ബിലാല്‍. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ആലുവ അമ്പാട്ടുകാവ് 139-ാം നമ്പര്‍ മെട്രോ തൂണില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആലുവയില്‍ നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു കാര്‍.
കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആദ്യം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അവിടെ നിന്ന് സാബില്‍ നിഷാലിനേയും മുഹമ്മദ് ബിലാലിനേയും ചുണങ്ങംവേലി രാജഗിരിയില്‍ പ്രവേശിപ്പിച്ചു. ആദില്‍ ബഷീറിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചു. തലയ്ക്ക് പരിക്കേറ്റ ആദില്‍ ശനിയാഴ്ച വൈകീട്ട് മൂന്നരയോട മരിക്കുകയായിരുന്നു.