കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള ചലച്ചിത്ര രംഗത്തെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിനു പിന്നാലെ കേട്ടാലറക്കുന്ന തെളിവിളികളും, വ്യക്തിയധിക്ഷേപവുമായി സൈബര്‍ പോരാളികള്‍. താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ നടത്തിയ പരാമര്‍ശമാണ് സൈബര്‍ ആക്രണത്തിന് കാരണം. പാര്‍വതിക്കും രേവതിക്കും റിമയ്ക്കുമെല്ലാമെതിരെ കടുത്ത അസഭ്യവര്‍ഷവും വ്യക്തിഹത്യയുമാണ് നടത്തുന്നത്.
മീടു വല്ലതും ഉണ്ടോയെന്നും ഇമ്മാതിരി ടോക്ക് നടത്തിയാല്‍ അടിച്ചാല്‍ ചെപ്പ അടിച്ചു പൊട്ടിക്കണമെന്നുമുള്ള നിരവധി കമന്റുകളാണ് ചിലര്‍ പേജില്‍ നിറയ്ക്കുന്നത്. ‘ലാലേട്ടന് എതിരെ നാക്ക് പൊക്കിയ എല്ലാവളുമാരും ഒരുങ്ങി ഇരുന്നോ, ഇനി നീ ഒന്നും മലയാള സിനിമ കാണില്ല, വേറെ വല്ല പണിക്കും പോടീ തള്ളമാരെ.മോഹന്‍ലാല്‍ ഞങ്ങളെ നടിമാരെന്ന് വിളിച്ച് ആക്ഷേപിച്ചെന്നു ?? പിന്നെ നടിമാരെ നടിമാര്‍ എന്നല്ലാതെ വെടികള്‍ എന്നുവിളിക്കണോ, നീ ഒക്കെ ശബ്ദിച്ചാ ലാലേട്ടന് വെറും മുടിയാ മുടി, തുടങ്ങി വെടിയെന്നും ഫെമിനിച്ചികളെന്നും വിളിച്ചാണ് അസഭ്യ വര്‍ഷം.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന എഎംഎംഎ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവര്‍ സംഘടനയെ നയിക്കുന്നതെന്നും ഡബ്ല്യു.സി.സി ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ദിലീപേട്ടനെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും നിങ്ങളെ അധിക കാലം സിനിമയില്‍ വാഴിക്കെല്ലെന്നുമുള്ള കമന്റുകളിടുന്നത്.