തിരുവനന്തപുരം: നവജാതശിശുക്കളുടെ സംരക്ഷണത്തിന് ഇനി കൂടുതല്‍ പ്രാധാന്യം. നവജാത ശിശുക്കളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാന്‍ അട്ടപ്പാടിയില്‍ ആരംഭിച്ച ‘ആദ്യദിനങ്ങളിലെ കരുതല്‍ പദ്ധതി’ മറ്റുപ്രദേശങ്ങളിലേക്കും. വനിതാ- ശിശുക്ഷേമവകുപ്പിന്റെ പദ്ധതിയാണ് പത്ത് ജില്ലകളിലെ ഐസിഡിഎസ് പ്രൊജക്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. പദ്ധതിക്കായി 3.20 കോടി രൂപ വനിതാ ശിശുക്ഷേമ വകുപ്പ് വകയിരുത്തി.
ഗര്‍ഭിണിയായി ഒമ്പതാംമാസം മുതല്‍ കുഞ്ഞിന് രണ്ട് വയസ് പൂര്‍ത്തിയാകും വരെയാണ് കാലയളവ്. ഈ കാലഘട്ടം കുട്ടിയുടെ സമഗ്രവളര്‍ച്ചക്ക് അതീവപ്രാധാന്യമുണ്ടെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യപരിരക്ഷക്കായി 1000 ദിന പദ്ധതി ആവിഷ്കരിച്ചത്. നവജാതശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ അട്ടപ്പാടിയിലാണ് ആദ്യം നടപ്പാക്കിയത്. പദ്ധതി മികച്ച ഗുണഫലം സൃഷ്ടിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്.
പട്ടികജാതി, വര്‍ഗ, മത്സ്യതൊഴിലാളി ജനസംഖ്യ, തൂക്കകുറവുള്ള കുട്ടികളുടെ എണ്ണം കണക്കിലെടുത്താണ് ഇത്തവണ ഐസിഡിഎസ് പ്രൊജക്ടുകളെ തെരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലയില്‍ വെള്ളനാട്, പത്തനംതിട്ട-റാന്നി അഡീഷണല്‍, ആലപ്പുഴ-മുതുകളും, ഇടുക്കി-ദേവികുളം അഡീഷണല്‍, കോട്ടയം-ഇരാറ്റുപേട്ട, തൃശൂര്‍-തളിക്കുളം, മലപ്പുറം-നിലമ്പൂര്‍ അഡീഷണല്‍, വയനാട്-മാനന്തവാടി, കണ്ണൂര്‍-ഇരിട്ടി- കാസര്‍കോട്-കാസര്‍കോട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടുകളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. 47 പഞ്ചായത്തുകള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. പദ്ധതിക്കായി 3.20 കോടി രൂപ വനിതാ- ശിശുക്ഷേമ വകുപ്പ് വകയിരുത്തി.