തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ അനുകൂലിച്ചും, പ്രതികൂലിച്ചും വാദങ്ങള്‍ സംസ്ഥാനത്ത് ഉയരുകയാണ്. ഈ സാഹചര്യത്തിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുവാനും മറ്റും സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും.
ശബരിമല വിവാദമാണ് പ്രധാന അജണ്ട. വിഷയത്തെ രാഷ്ട്രീയമായാണ് നേരിടേണ്ടതെന്ന് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. നിലപാട് വിശദീകരിക്കാന്‍ ഇടതുമുന്നണിക്ക് ഒപ്പം സിപിഎമ്മും പ്രത്യേകം നടപടികളെടുക്കണമെന്നും അതിന് വര്‍ഗ്ഗ ബഹുജന സംഘടനകളെയും രംഗത്ത് ഇറക്കണമെന്നും സെക്രേട്ടറിയറ്റ് തീരുമാനിച്ചിരുന്നു.