കൊച്ചി: ഓരോ ദിനവും കഴിയുംതോറും സമൂഹം ഡിജിറ്റല്‍ യുഗത്തിന്റെ പാതയില്‍ കുതിയ്ക്കുകയാണ്. അതുപോലെ തന്നെ ഓണ്‍ലൈന്‍ വിപണയും മുന്നേറുകയാണ്. ഉത്സവ സീസണിന്റെ ഭാഗമായി തകര്‍പ്പന്‍ ഓഫറുകളുമായാണ് ആമസോണ്‍, ഫ്ലിപ് കാര്‍ട്ട് പേ ടിഎം തുടങ്ങിയവ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇവ മറയാക്കി വന്‍ ചതിക്കുഴികള്‍ വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു രൂപയ്ക്ക് പെന്‍ ഡ്രൈവ്, 1299 രൂപയ്ക്ക് റെഡ്മി നോട്ട് 4 എന്ന നിലയിലാണ് ചതിക്കുഴിയിലെ ഓഫറുകള്‍. ഇവരുടെ തട്ടിപ്പുകളില്‍ വീഴരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സുജിത് കുമാര്‍ എന്ന യുവാവ്.
ആദ്യ കാഴ്ചയില്‍ ഫ്ലിപ്പ് കാര്‍ട്ട്, ആമസോണ്‍ സൈറ്റിലെ ഓഫറുകളെന്നാണ് തോന്നിപ്പിക്കുക. എന്നാല്‍ ഇവയെല്ലാം തട്ടിപ്പ് വീരന്മാരാണെന്ന് അദ്ദേഹം കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് സുജിത് മുന്നറിയിപ്പ് നല്‍കുന്നത്. ഫിഷിംഗ് യുആര്‍എല്‍ വഴിയാണ് തട്ടിപ്പ് നടത്തുന്നതെന്നും സുജിത് വ്യക്തമാക്കി. ഓഫറുകള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഫ്ലിപ്കാര്‍ട്ട് പോലെ ഒരു സൈറ്റിലെത്തും അവിടെ ഒരു രൂപയ്ക്ക് പെന്‍ഡ്രൈവ് ഓര്‍ഡര്‍ ചെയ്യാം.
അടുത്ത സ്ക്രീനില്‍ അഡ്രസ് ചോദിക്കും. ചെക്കൗട്ട് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവിടെ ഒരു നിബന്ധന വരും. എട്ട് വാട്സപ്പ് ഗ്രൂപ്പുകളിലേക്കോ കോണ്‍ടാക്റ്റുകളിലേക്കോ ഈ വിവരം ഷെയര്‍ ചെയ്താലേ ഓര്‍ഡര്‍ ചെയ്യാന്‍ പറ്റൂ എന്ന്. അങ്ങനെ ഷെയര്‍ ചെയ്താല്‍ ഒരു ആപ്പിന്റെ ലിങ്ക് കിട്ടും അത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയും. മൂന്നു ദിവസം എങ്കിലും പ്രസ്തുത ആപ്പ് ഫോണില്‍ അണിന്‍സ്റ്റാള്‍ ചെയ്യാതിരുന്നാലേ ഓഫര്‍ വാലീഡ് ആകൂ എന്നൊരു നിബന്ധനകൂടിയുണ്ട്. ആ ആപ്പ് ആകട്ടെ ഡ്രീം ക്രിക്കറ്റ് എന്ന പേരില്‍ പ്ലേ സ്റ്റോറില്‍ ഉള്ള ഒരു തട്ടിപ്പ് ഗാംബ്ലിംഗ് ആപ്പ് ആണെന്നും സുജിത് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ആമസോണിലും ഫ്ലിപ് കാര്‍ട്ടിലും പേ ടിഎമ്മിലുമൊക്കെ നാളെ മെഗാ സേല് മേളകള്‍. ഈ അവസരം മുതലെടുത്ത് തട്ടിപ്പുകാരും ഇറങ്ങിയിട്ടൂണ്ട്. ഒരു രൂപയ്ക്ക് HP പെന്‍ ഡ്രൈവ്, 1299 രൂപയ്ക്ക് റെഡ്മി നോട്ട് 4 മൊബൈല്‍, 6 രൂപയ്ക്ക് ഫിലിപ്സ് ട്രിമ്മര്‍ അങ്ങനെ ഫ്ലിപ് കാര്‍ട്ടില്‍ നിന്നാണെന്ന് തോന്നിക്കുന്ന തരത്തില്‍ കൊതിപ്പിക്കുന്ന ഓഫറുകളുമായി തട്ടിപ്പുകാര്‍ രംഗത്ത്. അത്തരത്തിലുള്ള ഒരു തട്ടിപ്പ് ഓഫറാണ് ചിത്രത്തില്‍.
ഫ്ലിപ് കാര്ട്ടിന്റേതാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കുന്ന ഒരു ഫിഷിംഗ് യു ആര് എല്‍ വഴി ആണ് തട്ടിപ്പ്. ഈ ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഫ്ലിപ്കാര്‍ട്ട് പോലെ ഒരു സൈറ്റിലെത്തും അവിടെ ഒരു രൂപയ്ക്ക് പെന്‍ഡ്രൈവ് ഓര്‍ഡര്‍ ചെയ്യാം. അടുത്ത സ്ക്രീനില്‍ അഡ്രസ് ചോദിക്കും. ചെക്കൗട്ട് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവിടെ ഒരു നിബന്ധന വരും. എട്ട് വാട്സപ്പ് ഗ്രൂപ്പുകളിലേക്കോ കോണ്‍ടാക്റ്റുകളിലേക്കോ ഈ വിവരം ഷെയര്‍ ചെയ്താലേ ഓര്‍ഡര്‍ ചെയ്യാന്‍ പറ്റൂ എന്ന്. അങ്ങനെ ഷെയര്‍ ചെയ്താല്‍ ഒരു ആപ്പിന്റെ ലിങ്ക് കിട്ടും അത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയും. മൂന്നു ദിവസം എങ്കിലും പ്രസ്തുത ആപ്പ് ഫോണില്‍ അണിന്‍സ്റ്റാള്‍ ചെയ്യാതിരുന്നാലേ ഓഫര്‍ വാലീഡ് ആകൂ എന്നൊരു നിബന്ധനകൂടിയുണ്ട്. ആ ആപ്പ് ആകട്ടെ ഡ്രീം ക്രിക്കറ്റ് എന്ന പേരില്‍ പ്ലേ സ്റ്റോറില്‍ ഉള്ള ഒരു തട്ടിപ്പ് ഗാംബ്ലിംഗ് ആപ്പ് ആണ്. അതിന്റെ ഇപ്പോഴുള്ള ഡൗണ്‍ലോഡ് കൗണ്ട് നോക്കിയാല്‍ തന്നെ മനസ്സിലാകും എത്രയോ പേര് ഈ കെണിയില്‍ വീണു കഴിഞ്ഞു എന്ന്. ഫ്ലിപ് കാര്‍ട്ടിലും ആമസോണിലുമൊക്കെ സ്പെഷ്യല്‍ ബിരിയാണി വിളമ്പുന്നുണ്ടെങ്കിലും അത് ഒരു രൂപയ്ക്ക് കിട്ടുന്ന തരത്തിലുള്ള ബിരിയാണി അല്ല എന്ന് മനസ്സിലാക്കുക.
ഈ തട്ടിപ്പ് ലിങ്ക് ശ്രദ്ധയില്‍ പെടുത്തിയ Bachoo Mahe യ്ക്ക് നന്ദി