തിരുവനന്തപുരം: ഉടമയില്ലാത്ത റേഷന്‍കാര്‍ഡുകള്‍ റദ്ദാക്കാന്‍ ഭക്ഷ്യ വകുപ്പിന്റെ തീരുമാനം. ഉടമസ്ഥനില്ലാത്ത പതിനായിരം കാര്‍ഡുകളാണ് സിവില്‍ സപ്ലൈസ് ഓഫീസിലേക്ക് തിരിച്ചെത്തിയത്. റദ്ദാക്കുന്നതിന് മുമ്പ് കാര്‍ഡ് ഉടമകളുടെ പേരു വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ഒരു മാസം സമയം നല്‍കും.
രണ്ടു മാസം മുമ്പ് കണക്കെടുത്തപ്പോള്‍, 30,000 കാര്‍ഡുകള്‍ ഉടമകള്‍ കൈപ്പറ്റിയിരുന്നില്ല. അവ താലൂക്ക് ഓഫിസില്‍ നിന്നു സ്വീകരിക്കാന്‍ അവസരം നല്‍കിയതിനെ തുടര്‍ന്ന് 20,000 ഉടമകളെത്തി. ഉടമ സ്ഥലത്തില്ലാത്തതോ, താമസസ്ഥലം മാറിയതോ ആകാം 10000 കാര്‍ഡ് ബാക്കി വരാന്‍ കാരണമെന്നാണു കണക്കുകൂട്ടല്‍.
ആകെ 80.85 ലക്ഷം കാര്‍ഡുകളാണു സംസ്ഥാനത്തു വിതരണം ചെയ്തിരുന്നത്. സൗജന്യനിരക്കില്‍ റേഷന്‍ ലഭിക്കുന്ന അന്ത്യോദയ അന്ന യോജന (എഎവൈ) വിഭാഗത്തിലെ 800 കാര്‍ഡുകളും മുന്‍ഗണനാപട്ടികയിലെ 3500 കാര്‍ഡുകളും ഇതിലുള്‍പ്പെടുന്നു.