കോട്ടയം: കെ.കെ റോഡില്‍ പാമ്പാടിക്ക് സമീപം നെടുങ്കുഴിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 24 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 22 പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടമുണ്ടായത്. കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ ഓട്ടോറിക്ഷ അപ്രതീക്ഷിതമായി വട്ടം തിരിച്ചപ്പോള്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്ത് നേതൃത്വം നല്‍കിയത്. പാമ്പാടി, മണര്‍കാട് എന്നിവിടങ്ങളിലെ പോലീസ് സ്ഥലത്തെത്തി.