കൊച്ചി: നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ വിവരാവകാശത്തിലൂടെ തിരികെ ലഭിച്ചു. വിവരാവകാശ പ്രവര്‍ത്തകനും കേരള ആര്‍ടിഐ ഫെഡറേഷന് പ്രസിഡന്റുമായ ഡിബി ബിനുവിന്റെ ഫോണാണ് ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയത്.
എറണാകുളം ഹൈദരാബാദ് ട്രെയിനില്‍ ഓഗസ്റ്റ് ഒന്‍പതിന് യാത്ര ചെയ്യവെ തൃശൂരില്‍ വെച്ചാണ് ഫോണ്‍ നഷ്ടപ്പെട്ടത്. യാത്ര തുടരേണ്ട സാഹചര്യം ആയതിനാല്‍ തൃശൂരിലെ സുഹൃത്ത് ജോസഫ് ജോണിനെ റെയില്‍വെ പോലീസില്‍ പരാതി നല്കാന് ചുമതലപ്പെടുത്തി. പരാതി സ്വീകരിച്ച പോലീസ് രണ്ടുമാസം കഴിഞ്ഞിട്ടും കേസ് സൈബര്‍ സെല്ലിന് കൈമാറുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
ഇതേത്തുടര്‍ന്ന് കേസില്‍ സ്വീകരിച്ച നടപടികളുടെ രേഖ ആവശ്യപ്പെട്ട് ബിനു റെയില്‍വെ പോലീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് അപേക്ഷ നല്കി. ഇതോടെ റെയില്‍വെ സൈബര്‍ സെല്ലിന് കേസ് കൈമാറി. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ മലപ്പുറം സ്വദേശി ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തുകയും ഇയാളില്‍ നിന്ന് ഫോണ്‍ തിരിച്ചെടുത്ത് ബിനുവിന് കൈ മാറുകയും ചെയ്തു.