കണ്ണൂര്‍: സ്മയാ പാര്‍ക്കിന്റെ ചെയര്‍മാനുമായ പി വാസുദേവന്‍(76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ വാസുദേവനെ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാര്‍ക്കിലേക്കുളള യാത്രയ്ക്ക് തയ്യാറെടുക്കവെയായിരുന്നു തളര്‍ന്നുവീണത്.
ദീര്‍ഘകാലം സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. തളിപ്പറമ്പ് നഗരസഭ രൂപംകൊണ്ടപ്പോള്‍ ഉപദേശകസമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സഹകാരിയുമായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.