കൊച്ചി: ട്രാഫിക് പോലീസുകാര്‍ക്ക് ഇനി അധികകാലം കഷ്ടപ്പെട്ട് പണി എടുക്കേണ്ടിവരില്ല. ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസുകാര്‍ക്ക് പകരം റോബോട്ടിനെ ഇറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. സംസ്ഥാനത്തെ തിരക്കുള്ള ജംഗ്ഷനുകളില്‍ പ്രത്യേക പരിശീലനം നല്കിയ റോബോട്ട് ട്രാഫിക് പോലീസിനെ കൊണ്ടുവരാനാണ് പോലീസ് വകുപ്പിന്റെ തീരുമാനം.
ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി നടപ്പാക്കാന്‍ ഐടി കമ്പനികളുമായും യൂണിവേഴ്സിറ്റികളുമായി പ്രാരംഭ ഘട്ട ചര്‍ച്ചയിലാണ് വിഭാഗം. രാജ്യത്ത് ആദ്യമായിട്ടായിരിക്കും നീതി നിര്‍വഹണ വിഭാഗം ഇത്തരത്തിലൊരു പദ്ധതിയുമായി മുന്നോട്ടുവരുന്നത്. റോബോട്ടിന് രൂപം നല്‍കാനായി ആറി ഐടി കമ്പനികളുമായും മൂന്ന് യൂണിവേഴ്സിറ്റികളുമായും ചര്‍ച്ച ആരംഭിച്ചെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ ഐജി മനോജ് അബ്രഹാം പറഞ്ഞു.
ചൂട് സഹിച്ച് ഗതാഗതം നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രാഫിക് പോലീസുകാരുടെ എണ്ണം കുറവാണെന്നും ഈ ഒഴിവുകള്‍ നികത്തുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് റോബോട്ടിനെ ഉപയോഗിക്കാം എന്ന ആശയം വരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ് വിഭാഗം.
പ്രാരംഭ ഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടപ്പാക്കും. റോബോട്ട് നിര്‍മ്മിക്കുന്നതിനുള്ള ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയശേഷം റോബോര്‍ട്ടിന് പരിശീലനം നല്‍കുമെന്നാണ് പോലീസ് പറയുന്നത്.