കൊച്ചി: മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദുമഹാ സഭ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനു പിന്നാലെയാണ് മുസ്ലീം പള്ളിയിലെ സ്ത്രീ പ്രവേശനവും ചോദ്യചിഹ്നമായത്. സത്രീ വിവേചനം ഇവിടെയും തിരുത്തപ്പെടണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീയും പരാതി നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കികൊണ്ടാണ് ഹര്‍ജി കോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് റിഷികേശ് റോയ്, എകെജെ നമ്പ്യാര്‍ എന്നിവരടങ്ങിയെ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മുസ്ലീം സ്ത്രീകളെ പള്ളിയില്‍ കയറ്റാത്തത് ഭരണഘടനയുടെ 14,21 വകുപ്പുകളുടെ ലംഘനമാണെന്നും മക്കയിലെ സ്ത്രീകളുടെ പള്ളിപ്രവേശനം പരിഗണിച്ച് ഇക്കാര്യം പുനപരിശോധിക്കണമെന്നായിരുന്നു ഹര്‍ജി.