കൊച്ചി: സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ വിഷയങ്ങളിലെല്ലാം വ്യാജപ്രചരണം നടത്തി വരുന്ന സംഘപരിവാര്‍ ഇത്തവണയും പതിവു തെറ്റിക്കാതെ പ്രചരണം നടത്തി. അതുപോലെ പ്രചാരണം സമൂഹമാധ്യമങ്ങളും പൊളിച്ചടുക്കി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സൃഷ്ടിച്ച കോലാഹലങ്ങള്‍ ചെറുതല്ല. നിരവധി സ്ത്രീകലാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിനെതിരെയുള്ള നാമജപ യാത്രയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ എന്ന നിലയില്‍ മറ്റൊരു കൂട്ടായ്മയുടെ ചിത്രം ഉള്‍പ്പെടുത്തി പ്രചാരണം നടക്കുകയായിരുന്നു.
എന്നാല്‍ ആ പ്രചരണം പൊളിയാന്‍ ഇടയാക്കിയത് ചിത്രത്തലുണ്ടായിരുന്ന സ്ത്രീ രണ്ട് വര്‍ഷം മുന്‍പ് മരണപ്പെട്ടതാണ്. അത് വെളിപ്പെടുത്തി രംഗത്തെത്തിയത് അവരുടെ മകനും. ഇതോടെയാണ് ആ പ്രചാരണവും തകര്‍ന്നടിഞ്ഞത്. മഞ്ഞസാരിയുടുത്ത് നില്ക്കുന്ന സ്ത്രീകളുടെ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ച തന്റെ അമ്മയാണെന്ന് ബാബു പിഎസ് എന്നയാളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് മരിച്ചു പോയതാണ് തന്റെ അമ്മയെന്നും പിന്നെ എപ്പോഴാണ് നാമജപ ഘോഷ യാത്രയ്ക്ക് പോയതെന്നും ചിത്രം പോസ്റ്റ് ചെയ്തവനെ ഊളംപാറയ്ക്ക് കൊണ്ടു പോകണമെന്നും ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ശംഖൊലി എന്ന സംഘപരിവാര്‍ ഫേസ്ബുക്ക് പേജാണ് ചിത്രം ആദ്യം പ്രത്യക്ഷിപ്പെട്ടത് പിന്നീട് വ്യാപകമായി ചിത്രം പ്രചരിക്കുകയായിരുന്നു. കൊച്ചിയില്‍ സണ്ണി ലിയോണിയെ കണാനെത്തിയ ആള്‍ക്കൂട്ടത്തിന്റെ ഫോട്ടോ വെച്ച്, കണ്ണൂരിലെ ശബരിമല പ്രതിഷേധക്കാരെന്ന രീതിയിലുള്ള പ്രചരണവും സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ നടത്തിയിരുന്നു.