കൊച്ചി: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയില്‍ ബ്രാഹ്മണനല്ലാത്തതിന്റെ പേരില്‍ ശബരിമല മേല്‍ശാന്തി നിയമനത്തിനു സമര്‍പ്പിച്ച പിന്നോക്കക്കാരന്റെ അപേക്ഷ തള്ളി. കോട്ടയം സ്വദേശി സിവി വിഷ്ണുനാരായണന്റെ അപേക്ഷയാണ് തള്ളിയത്. ”മലയാള ബ്രാഹ്മണനല്ലാത്തതിനാല്‍ നിരസിക്കുന്നു” എന്ന ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ റിജക്ഷന് മെമ്മോ ചൊവ്വാഴ്ച ലഭിച്ചു.
കോട്ടയത്ത് എസ്എന്‍ഡിപി യോഗം പള്ളം ശാഖയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് വിഷ്ണുനാരായണന്‍. ശബരിമല മേല്‍ശാന്തി നിയമനത്തിനു നാളെയും മറ്റന്നാളും ഇന്റര്‍വ്യൂ നടക്കാനിരിക്കെ ആക്ഷേപമുണ്ടെങ്കില്‍ ഇന്ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും വിഷ്ണുനാരായണന്‍ ഇക്കാര്യത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ബ്രാഹ്മണ സമുദായാംഗമല്ല എന്നതൊഴിച്ചാല്‍ മേല്‍ശാന്തിക്ക് ബോര്‍ഡ് നിഷ്ക്കര്‍ഷിച്ചിട്ടുള്ള എല്ലാ യോഗ്യതകളും പാലിക്കുന്നയാളാണ് വിഷ്ണു നാരായണന്. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചപ്പോള്‍ ഇത്തവണത്തേത് പോലെ നിരസിച്ചിച്ചിരുന്നെങ്കിലും അഭിമുഖത്തിന് വിളിച്ചിരുന്നില്ല. എന്നാല്‍ ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിലാണ്.
ദേവസ്വം ബോര്‍ഡുകളിലെ ശാന്തി നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ് നില നില്‍ക്കുമ്പോഴാണ് ജനനം സംബന്ധിച്ച ജാതിയുമായി ബന്ധപ്പെട്ട് വിഷ്ണു നാരായണന്റെ അപേക്ഷ തള്ളിയിരിക്കുന്നത്. 2002 ലാണ് സുപ്രീംകോടതി ജാതി വിവേചനത്തിനെതിരേ ഉത്തരവ് പുറപ്പെടുവിച്ചത്. 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.