കൊച്ചി: സംസ്ഥനത്തെ ഏറെ പിടിച്ചു കുലുക്കിയ പീഡന കൊലപാതകമായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടേത്. നാളുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്. ഈ വിധിയെ നിഷേധിച്ച് പരസ്യമായി കോടതിയെ അവഹേളിച്ച അഡ്വക്കേറ്റ് ബി ആളൂരിന്റെ കേസ് ഒത്തു തീര്‍പ്പിലേയ്ക്ക് നീങ്ങുകയാണ്. ജിഷ കേസില്‍ പ്രതിയായ അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകനായിരുന്നു ആളൂര്‍. കേസ് തിരിഞ്ഞതോടെ പ്രകോപനത്തില്‍ ജഡ്ജിയ്ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.
തുടര്‍ന്ന് ചാര്‍ജ്ജ് ചെയ്ത കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകനായ ബിഎ ആളൂര്‍ ഹൈക്കോടതിയില്‍ പരസ്യമായി മാപ്പ് പറഞ്ഞു. മാപ്പു പറഞ്ഞതോടെ ആളൂരിനെതിരായ കേസ് കോടതി തീര്‍പ്പാക്കി. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞ ദിവസമാണ് പ്രതിഭാഗം അഭിഭാഷകനായിരുന്ന ബിഎ ആളൂര്‍ ജഡ്ജിക്കെതിരെ അധിക്ഷേപം നടത്തിയത്.
എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് ആളൂരിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതില്‍ പരാതി നല്‍കിയത്. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് സെഷന്‍സ് കോടതി ഹൈക്കോടതിക്ക് ശുപാര്‍ശ നല്കി. ഹൈക്കോടതി കേസ് പരിഗണിക്കവെ ആളൂര്‍ തന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് സമ്മതിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മാപ്പപേക്ഷ സ്വീകരിച്ച് ആളൂരിനെതിരായ കോടതിയലക്ഷ്യ നടപടി ഹൈക്കോടതി അവസാനിപ്പിച്ചത്.