കാസര്‍ഗോഡ്: പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരത്തിന്റെ പേരില്‍ സര്‍വകലാശാല അടച്ചിടാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികളുടെ ആരോപണം. സോഷ്യല്‍ മീഡിയയിലെ കുറിപ്പിന്റെ പേരില്‍ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി അഖില്‍ ഇന്ന് മാപ്പപേക്ഷ സമര്‍പ്പിക്കും. വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ നിസഹകരണ സമരം നടത്തും.
വിദ്യാര്‍ത്ഥി സമരത്തിന്റെ പേരില്‍ ക്യാമ്പസില്‍ ക്രമസമാധാന പ്രശ്നമുണ്ടെന്ന് വരുത്തി തീര്‍ത്ത് സര്‍വ്വകലാശാല അനിശ്ചിതമായി അടച്ചിടാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇതിനാല്‍ കരുതലോടെ സമരം നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിയില്‍ നിന്നും മാപ്പ് എഴുതിവാങ്ങി നടപടി പിന്‍വലിക്കാന്‍ വിസി യോട് അഭ്യര്‍ത്ഥിച്ചിരുന്നു. ബുധനാഴ്ച 5 മണിക്ക് മുന്‍പായി മാപ്പ് എഴുതി നല്‍കാനായിരുന്നു തീരുമാനം.
എന്നാല്‍ ആത്മഹത്യശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള അഖില്‍ മയക്കത്തിലായിരുന്നതിനാല്‍ മാപ്പ് എഴുതി നല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ജില്ല കലക്ടറോട് അഭ്യര്‍ഥിച്ചു. ഇന്ന് ഉച്ചയോടെ മാപ്പ് എഴുതി നല്‍കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം.