ചെങ്ങന്നൂര്‍: നാളിത്രയും സ്ത്രീ അനുഭവിച്ചിട്ടുള്ള ദുരനുഭവങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദിയായി സമൂഹം ഏറ്റെടുത്ത മീ ടൂ വന്‍ ശക്തിയോടെയും പിന്‍ബലത്തോടെയും മുന്നേറുകയാണ്. സിനിമാ മേഖലയെ പിടിച്ചു കുലുക്കിയ ക്യംപെയ്ന് രാഷ്ട്രീയ രംഗത്തേയ്ക്കും ആദ്യം ചൂണ്ടിയത് ശോഭന ജോര്‍ജ്ജ് ആയിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആ പോസ്റ്റ് ശോഭന പിന്‍വലിച്ചു. ഇതിനുള്ള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അവര്‍.
ചെങ്ങനൂരിലെ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് പരാമര്‍ശിക്കാതെ മീ ടു എന്ന വാക്കുകളാല്‍ എഴുതി ഇടുകയായിരുന്നു. ഇതാണ് പിന്നീട് പിന്‍വലിച്ചത്. ആഗോളതലത്തില്‍ തന്നെ വളരെ ശ്രദ്ധേയമായ സ്ത്രീ മുന്നേറ്റമാണ് മീ ടു. അതിനെക്കുറിച്ച് ഇപ്പോഴും അറിയാത്തവരുണ്ട്. അവരുടെ ശ്രദ്ധയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ആ പോസ്റ്റ് ചെയ്തതെന്ന് ശോഭന പറയുന്നു.
പിന്നീട് ചിന്തിച്ചപ്പോള്‍ അത്തരം ഒറ്റവാക്കിലുള്ള പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് തോന്നി അതിനാല്‍ പിന്‍വലിച്ചു. ഞാനിട്ട പോസ്റ്റിന്റെ അടിയില്‍ വന്ന കമന്റുകള്‍ കണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത് എന്ന് പറയുന്നത് ശരിയല്ല. ഇത് വലിയൊരു സ്ത്രീ മുന്നേറ്റം തന്നെയാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു.
പഴയ കോണ്‍ഗ്രസുകാരി ആയതുകൊണ്ടും, തങ്ങളുടെ പാര്‍ട്ടി വിട്ടതുകൊണ്ടും സ്വാഭാവികമായി കോണ്‍ഗ്രസ് അനുഭാവികളായിരുന്നു ശോഭനയെ പരിഹസിക്കുന്ന രീതിയില്‍ പിന്‍വലിച്ച പോസ്റ്റിന് അടിയില്‍ കമന്റ് ഇട്ടത്. എന്നാല്‍ സിപിഎം അനുകൂലികള്‍ ശോഭനയെ അനുകൂലിച്ചുകൊണ്ടാണ് എത്തിയത്. കേരള രാഷ്ട്രീയം മലീമസമാക്കുമെന്ന മുന്നറിയിപ്പുമായും ചിലര്‍ കമന്റിട്ടും.