തിരുവല്ല: പ്രമുഖ സംഗീത സംവിധായകനായ രവീന്ദ്രന് പിള്ളയുടെ മകന് വാഹനാപകടത്തില്‍ മരണപ്പെട്ടു. എംസി റോഡില്‍ തുകലശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് എതിര്‍വശത്തു വച്ചുണ്ടായ അപകടത്തിലാണ് രവീന്ദ്രന് പിള്ളയുടെ മകന് വിഷ്ണു ആര് നാഥാണ് (17) മരിച്ചത്.
അപകടത്തില്‍ വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും റോഡില്‍ തെറിച്ച് വീണ വിഷ്ണുവിന്റെ തല കരിങ്കല്ലില്‍ ഇടിക്കുകയുമായിരുന്നു. ഒപ്പം സഞ്ചരിച്ചിരുന്ന സഹപാഠികളായ രണ്ടു പേരെ ഗുരുതര പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം.