ആലപ്പുഴ: കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാര്‍ത്തികപ്പള്ളി പഞ്ചായത്തംഗവുമായ ആര് റോഷന് വെട്ടേറ്റു. രാത്രിയില്‍ ഹരിപ്പാടു നില്ക്കുമ്പോള് മൂന്നു ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്.
കൈകളിലും പുറത്തും ഗുരുതരമായി പരുക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയുടെ മറവില്‍ ആക്രമണം നടത്തിയത് ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.