കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം മറയാക്കി സംസ്ഥാനത്ത് സംഘര്‍ഷം അഴിച്ചു വിടാന്‍ ബിജെപി കോപ്പുകൂട്ടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ നൂറോളം സ്ഥലങ്ങളില്‍ സംഘര്മുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. സെക്രട്ടേറിയറ്റിലേക്കു ശബരിമല സംരക്ഷണയാത്രയ്ക്കു ബിജെപി ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യം സംഘര്‍ഷത്തിലേക്കു നീങ്ങാതിരിക്കാന്‍ അതീവ ജാഗ്രത വേണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ ചുവടുപിടിച്ച് പ്രക്ഷോഭത്തിനു തിരികൊളുത്തുകയും അതിന്റെ പേരില്‍ മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കാനുമാണു ബിജെപി ലക്ഷ്യമിടുന്നതെന്നാണ് ഇന്റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതു മുന്‍കൂട്ടി തടയാനുള്ള നടപടി സ്വീകരിക്കണം. നാളെ തുടങ്ങി 15 ന് അവസാനിക്കുന്ന രീതിയില്‍ പന്തളത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് ബിജെപി തീരുമാനം.