തിരുവനന്തപുരം: മുകേഷിനെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്. നിയമപരാമായി പരിശോധിക്കട്ടെയെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
അതേസമയം, ശബരിമല വിധിക്കെതിരായ പ്രതിഷേധത്തില്‍ വീണ്ടും പ്രതികരണവുമായി കോടിയേരി രംഗത്തെത്തി. എല്ലാ സ്ത്രീകളും ശബരിമലയിലേക്ക് മാര്‍ച്ച് നടത്താന്‍ കോടതി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെന്നിത്തല ആര്‍എസ്എസ് ഏജന്റായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ബ്രൂവറിയില്‍ മന്ത്രിക്കോ സര്‍ക്കാരിനോ വീഴ്ച സംഭവിച്ചതായി പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്നും കോടിയേരി വ്യക്തമാക്കി.
ഇടത് എംഎല്‍എയും നടനുമായ മുകേഷിനെതിരെ മോശമായി പെരുമാറിയെന്ന ആരോപണവുമായി ടെസ് ജോസഫ് എന്ന സ്ത്രീ രംഗത്തെത്തിയിരുന്നു. മീടു കാംപയിന്റെ ഭാഗമായി ട്വിറ്ററിലാണ് ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ തുറന്നുപറച്ചില്‍.