കാസര്‍ഗോഡ്: കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അഖില്‍ താഴത്ത് എന്ന വിദ്യാര്‍ത്ഥി കാമ്പസിനകത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അഖില്‍ ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അഖിലിനെ പുറത്താക്കിയത് ദലിത് ഗവേഷക വിദ്യാര്‍ഥി നാഗരാജുവിനെ പോലീസിലേല്‍പ്പിച്ച സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ്. അഗ്നിരക്ഷാ സംവിധാനത്തിന്റെ ഗ്ലാസ് പൊട്ടിച്ചുവെന്ന പേരില്‍ സസ്പന്റെ് ചെയ്യെപ്പട്ട നാഗരാജുവിനെ പിന്നീട് കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയായിരുന്നു.
ഇതേ വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇംഗ്ലീഷ് ആന്‍ഡ് കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം വകുപ്പ് മേധാവി ഡോ പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാല നടപടിക്കെതിരെ പന്ന്യന്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. അഖില്‍ ഫേസ് ബുക്കില്‍ തന്നെ പുറത്താക്കിയതില്‍ വലിയ വിഷമമില്ലെന്നും എന്നാല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പടെ മറ്റുള്ളവരോട് സര്‍വകലാശാല അധികൃതര്‍ കാണിച്ച അനീതിയാണ് പ്രശ്നമെന്നും കുറിച്ചു.