കൊച്ചി; സിപിഎം എംഎല്‍എയും നടനുമായ മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി വനിതാ സംവിധായിക രംഗത്ത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന് പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് പറയുന്നു.
താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയെന്ന് ടെസ് പറയുന്നു. അപ്പോള്‍ എന്റെ മേധാവിയായിരുന്ന ഡെറിക് ഒബ്രേയിന്‍ ഒരു മണിക്കൂര്‍ തന്നോട് സംസാരിക്കുകയും തൊട്ടടുത്ത വിമാനത്തില്‍ എന്നെ രക്ഷപ്പെടുത്തിയെന്നും ടെസ് പറയുന്നു. ഡെറിക് ഒബ്രേയിന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ് ഇപ്പോള്‍.
പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ് സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന് ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു.
I was 20 years old quiz directing #koteeswaran when the mallu host #mukeshkumar called my room multiple times and then changed my room to beside his on the next sch. My then boss @derekobrienmp spoke to me for an hour & got me out on the next flight. 19 yrs on thank you Derek.
— Tess Joseph (@Tesselmania) October 9, 2018