തിരുവനന്തപുരം: ബ്രൂവറിയിലെ സര്‍ക്കാരിന്റെ പിന്മാറ്റം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാജിക്കായി പ്രക്ഷോഭം തുടരും. യുഡിഎഫ് സമര പരിപാടികളും ആയി മുന്നോട്ട് പോകും. അനുമതി റദ്ദാക്കിയത് കള്ളത്തരം പുറത്ത് വരുന്നത് ഭയന്ന് എന്നും ചെന്നിത്തല ആരോപിച്ചു.
ബ്രൂവറിയില്‍ വലിയ അഴിമതി ആണ് നടന്നത്. സര്‍ക്കാര്‍ പൊള്ളത്തരം പുറത്തുവന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബ്രൂവറി ഇടപാടില്‍ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍പ്പറത്തി. സ്വന്തക്കാരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി വെള്ള പേപ്പറില്‍ അനുമതി എഴുതി നല്കി. മന്ത്രി നടത്തിയ അഴിമതി കയ്യോടെ പിടിച്ചത് കൊണ്ടാണ് മുഖ്യമന്ത്രി ബ്രൂവറി അനുമതി പിന്‍വലിച്ചത്.
ബ്രൂവറി ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നു. തട്ടിക്കൂട്ട് കമ്പനികള്‍ക്ക് പിന്നിലെ ബിനാമികളെ കണ്ടെത്തണം എന്നും ചെന്നിത്തല പറഞ്ഞു.