തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന ഓപ്പണ്‍ സര്‍വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതാനായി സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി ഉന്നത വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു.
സര്‍വകലാശാലകളുടെ കീഴിലുള്ള വിദൂരപഠനം, പ്രൈവറ്റ് രജിസ്ട്രേഷന് എന്നിവ ഓപ്പണ്‍ സര്‍വകലാശാലയുടെ കീഴിലാകും. രാജ്യത്തെ സര്‍വകലാശാലകള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന് കൗണ്‍സിലിന്റെ എ പ്ലസ് ഗ്രേഡ് 3.26 പോയിന്റ് നേടിയാലേ അടുത്ത വര്‍ഷം മുതല്‍ വിദൂര കോഴ്സ് തുടങ്ങാനാവൂ. നിലവില്‍ ഒരു സര്‍വകലാശാലയ്ക്കും എപ്ലസ് ഗ്രേഡ് ഇല്ല. കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വകലാശാലകളുടെ 64 കോഴ്സുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക അനുമതി പ്രൈവറ്റ് രജിസ്ട്രേഷനായി യുജിസി നല്‍കിയിട്ടുണ്ട്.
അടുത്തവര്‍ഷം മുതല്‍ പ്രൈവറ്റ് രജിസ്ട്രേഷന് അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ പ്രവേശനം ലഭിക്കാത്ത കേരളത്തിലെ ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തിനു പുറത്തെ ഓപ്പണ്‍ സര്‍വകലാശാലകളെ ആശ്രയിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഓപ്പണ്‍ സര്‍വകലാശാല വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ മന്ത്രി കെടി ജലീലിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചത്.