തിരുവനന്തപുരം: ശബരിമല, ബ്രൂവറി വിവാദത്തില്‍ യുഡിഎഫിന്റെ അടിയന്തിര യോഗം ഇന്ന് ചേരും. രാവിലെ 9 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ബ്രൂവറി വിഷയത്തിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യമിടുന്നത്.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ കേരളത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രാദേശിക ജനവികാരം ഉള്‍ക്കൊണ്ടു കൊണ്ടുള്ള നിലപാട് സ്വീകരിക്കാമെന്നും ആനന്ദ് ശര്‍മ വ്യക്തമാക്കിയിരുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബ്രൂവറി വില്‍യത്തില്‍ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന് ആവശ്യപ്പെട്ടിരുന്നു.