കോട്ടയം: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും കാമ്പസിനുള്ളില്‍ സുഗമമായി സഞ്ചരിക്കുന്നതിന് സൗകര്യമൊരുക്കി എംജി സര്‍വകലാശാല. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതിസൗഹൃദമായ ഇലക്ട്രിക് വാഹനസൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
വീല്‍ചെയര്‍ സൗകര്യത്തോടുകൂടിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നാളെ 10.30ന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും. പ്രത്യാശ ഫൗണ്ടേഷന് ഡയറക്ടര്‍ സൈമണ്‍ ജോര്‍ജ്, ഭിന്നശേഷിക്കാര്‍ക്കുള്ള വാഹന രൂപകല്‍പ്പനയ്ക്ക് ദേശീയ പുരസ്കാരം നേടിയ ബിജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിക്കും.