കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെതിരെ എഎംഎംഎ സംഘടന നടപടിയെടുക്കാത്തതില്‍ വിമര്‍ശനവുമായി തിലകന്റെ മകള്‍ രംഗത്ത്. തന്റെ അച്ഛനെ പുറത്താക്കാന്‍ തിടുക്കം കൂട്ടിയവരാണ് ഇന്ന് മൗനം പാലിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഡബ്ലൂസിസി നല്കിയ കത്ത് വീണ്ടും ചര്‍ച്ചയായ അവസരത്തിലാണ് തിലകന്റെ മകള്‍ സോണിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
തിലകനെ പുറത്താക്കിയത് സംബന്ധിച്ച് മകന് ഷമ്മി തിലകനും അമ്മയ്ക്കെതിരെ തിരിഞ്ഞിരുന്നു. ദിലീപിന്റെ വിഷയത്തില്‍ അമ്മയ്ക്ക് പ്രത്യേക താത്പര്യമുണ്ടെന്നും മകള്‍ ആരോപിക്കുന്നു. നടി ആക്രമിക്കപ്പെട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കേസ് എങ്ങും എത്താത്ത സാഹചര്യമാണുള്ളത്. 90 ദിവത്തോളമാണ് ദിലീപ് ജയിലില്‍ കഴിഞ്ഞത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരത്തിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സംഘടനയിലേയ്ക്ക് തിരിച്ചെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് പേര് സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. ദിലീപിനെതിരെ നടപടി എടുത്തതിനു ശേഷം മാത്രം എഎംഎംഎയിലേയ്ക്കെന്നാണ് താരങ്ങളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് തിലകന്റെ മകളുടെ വിമര്‍ശനവും.