കൊച്ചി: 200 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി പ്രശാന്തിനെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് പിടികൂടിയത്. എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എഎസ് രഞ്ജിത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ലഹരിമരുന്ന് പിടിച്ചെടുത്തത്. മലേഷ്യയിലേക്ക് അയക്കാനെത്തിച്ച 32 കിലോ എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) കൊച്ചിയിലെ പാഴ്സല്‍ കമ്പിനിയില്‍ നിന്ന് ഒരാഴ്ച മുമ്പാണ് പിടികൂടിയത്.
ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍. രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണ് ഇതെന്നായിരുന്നു എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എഎസ്രഞ്ജിത് പറഞ്ഞത്.
നഗരത്തിലെ പാഴ്സല്‍ സര്‍വീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. പരിശോധനയില്‍ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകള്‍ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചാണു കടത്താന്‍ ശ്രമിച്ചത്.