തിരുവനന്തപുരം: തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചോ എന്ന കാര്യം അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തന്ത്രി കുടുംബം തയ്യാറാകാത്തതിനെ കുറിച്ച് അറിയില്ലെന്നും കോടതിവിധിയില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണ്. ഏതാനും ദിവസങ്ങള്‍ക്കകം തെറ്റിദ്ധാരണ മാറുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസും ബിജെപിയുമാണ് തെറ്റിദ്ധാരണ പരത്തുന്നതിന് പിന്നില്‍. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ട കാര്യം സര്‍ക്കാറിനില്ല.
സുപ്രീംകോടതി വിധി അന്തിമമാണെന്ന് തന്ത്രികുടുംബത്തിനും വിവാദങ്ങളുണ്ടാക്കുന്നവര്‍ക്കും അറിയാഞ്ഞിട്ടല്ലെന്ന് കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്കേണ്ടവര് നല്കട്ടെ. ഹര്‍ജിയില്‍ അന്തിമതീരുമാനം വരുമ്പോള്‍ നോക്കാമെന്നും കടകംപള്ളി സുരേന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞു.