തൃശ്ശൂര്‍: പിണറായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേതാക്കള്‍ തമ്മില്‍ തല്ല്. ബ്രൂവറികളും ഡിസ്റ്റലറികളും സര്‍ക്കാര്‍ ക്രമവിരുദ്ധമായി അനുവദിച്ചെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡന്റും കെഎസ്യു മുന്‍ ജില്ലാ സെക്രട്ടറിയുമായ മുഹമ്മദ് ഹാഷിമിനെ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന് വലിച്ചിട്ട് ചെകിട്ടത്തടിയ്ക്കുകയായിരുന്നു.
വ്യാഴാഴ്ച പകല്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡിലേക്ക് പിടിച്ചുകയറിയ ഹാഷിമിനെ പ്രതാപന് ബാരിക്കേഡില്‍നിന്ന് വലിച്ച് താഴെയിട്ട് വലിച്ചു കൊണ്ടു പോയാണ് ചെകിട്ടത്തടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നല്കിയ പരാതിയെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി, മുന്‍ ഡിസിസി പ്രസിഡന്റ് ഒ അബ്ദുറഹ്മാന്കുട്ടിയോടും അടിയേറ്റ ഹാഷിമിനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മാര്‍ച്ച് പുറപ്പെട്ടപ്പോള്‍ത്തന്നെ പ്രവര്‍ത്തകരോട് മോശമായാണ് പ്രതാപന് പെരുമാറിയതെന്ന് പലരും ആരോപിച്ചു.
മാര്‍ച്ച് ഡെപ്യൂട്ടി കമീഷണര്‍ ഓഫീസിലേക്ക് എത്തിയതോടെ ചിലര്‍ ബാരിക്കേഡിനുമുകളില്‍ കയറാന്‍ ശ്രമിച്ചു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് നില്‍ക്കുന്നതിനിടെ ആദ്യം മുഹമ്മദ് ഹാഷിമിനെ വലിച്ചിട്ട് പ്രകോപനത്തിന് തുടക്കം കുറിയ്ക്കുകയായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ബാരിക്കേഡില്‍ നിന്ന് ഹാഷിമിനെ വലിച്ചിട്ടപ്പോള്‍ കമ്പികൊണ്ട് കൈ കീറിമുറിഞ്ഞു. ഇതുകണ്ടിട്ടും വലിച്ചിഴച്ച് കൊണ്ടുപോയാണ് ഹാഷിമിന്റെ മുഖത്ത് അടിച്ചത്. തിരിച്ച് ബാരിക്കേഡിനടുത്തെത്തിയ പ്രതാപന് നിഗില്‍ ജോണ്‍ എന്ന പ്രവര്‍ത്തകനെ വലിച്ചിറക്കി.
ഷര്‍ട്ട് വലിച്ചുകീറി. തുടര്‍ന്ന് മാര്‍ച്ചില്‍ പങ്കെടുത്ത പെണ്‍കുട്ടിയോട് കയര്‍ക്കുകയും ചെയ്തു. എന്നിട്ടും അരിശം തീരാതെ എല്ലാവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. നേതാക്കള്‍ തമ്മിലെ കൂട്ടത്തല്ലില്‍ സമരം പാടെ പൊളിഞ്ഞു. ശേഷം പ്രവര്‍ത്തകര്‍ നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ജോസ് വള്ളൂര്‍, സുനില്‍ ലാലൂര്‍, രാജേന്ദ്രന് അരങ്ങത്ത് തുടങ്ങിയവര്‍ പ്രകോപിതനായ പ്രതാപനെ പിടിച്ചുമാറ്റുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും നോക്കിനില്‍ക്കേയായിരുന്നു നാടകീയമായ ഏറ്റുമുട്ടല്‍. പ്രതാപന്റെ സ്വന്തം നാടായ തളിക്കുളത്തെ ഒരേ വാര്‍ഡിലെ ഒരേ ബൂത്തിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍കൂടിയാണ് മുഹമ്മദ് ഹാഷിം. പരിക്കേറ്റ മുഹമ്മദ് ഹാഷിമിനെ സഹപ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയിലെത്തിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്കി.