തിരുവനന്തപുരം: കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ് അപേക്ഷ നല്കി. ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടിയാണ് ഗവര്‍ണര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും അപേക്ഷ നല്‍കിയത്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രിയായിരുന്ന കെഎം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. പുനരന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങണമെന്നും വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
മൂന്ന് പ്രാവശ്യമാണ് കേസില്‍ വിജിലന്‍സ് മാണിക്ക് ക്ലീന്‍ ചിററ് നല്‍കിയിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കില്‍ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസില്‍ കക്ഷി ചേര്‍ന്നവരുടെ ആവശ്യം. വിഎസ്അച്യുതാനന്ദന്, ആരോപണം ഉന്നയിച്ച ബിജു രമേശ്, എല്‍ഡിഎഫ് കണ്‍വീനര്‍ എവിജയരാഘവന്‍, വി മുരളീധരന് എംപി എന്നിവരായിരുന്നു ഇക്കാര്യം കോടതില്‍ ആവശ്യപ്പെട്ടത്.