കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തില്‍ സരസമായ പ്രതികരണവുമായി നടന് മോഹന്‍ലാല്‍. കൊച്ചിയില്‍ വിശ്വശാന്തി ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയിലെ ലാല്‍ കുസൃതികളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സംഭവം. സ്ത്രീ പ്രവേശനം അനുകൂലിക്കുന്നോ എന്ന ചോദ്യത്തിന് മാധ്യമപ്രവര്ത്തകന് നേരെ തമാശ രൂപേണ കൈ ഉയര്‍ത്തുകയായിരുന്നു.
താരസംഘടനയായ അമ്മയുടെ എകസിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പ്രളയ ബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി അമ്മയുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോ ഒരുങ്ങുന്നുണ്ടെന്നും. ഇതിലൂടെ അഞ്ച് കോടി സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപ് വിഷയവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇത് സംബന്ധിച്ച് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് നല്കിയ കത്തും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.