ആറന്മുള: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിലേക്ക് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേറ്റുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
‘സ്വാമിയേ ശരണമയ്യപ്പ’എന്ന മുദ്രവാക്യവും ചൊല്ലിക്കൊണ്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്.
അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. വിഷയത്തില്‍ തിങ്കളാഴ്ചയാണ് ചര്‍ച്ച. അതേസമയം, ദേവസ്വം മന്ത്രിയും പ്രസിഡന്റും ഇന്ന് തന്ത്രിമാരുമായി ചര്‍ച്ച നടത്തും. ശബരിമല സ്ത്രീപ്രവേശനത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാറിന്റെ ശ്രമം.