കൊച്ചി; പഴം വാങ്ങിയപ്പോള്‍ വീട്ടമ്മയ്ക്ക് സിറിഞ്ച് ഫ്രീ. ഉണിച്ചിറയിലാണ് സംഭവം. ഞാലിപ്പൂവന് പഴത്തില്‍നിന്നാണ് സിറിഞ്ച് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വീട്ടമ്മ ഫുഡ് ആന്‍ഡ് സേഫ്റ്റി കമീഷണര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും പരാതി നല്കി.
തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളേജിന് സമീപത്തെ ഹോളി ഫെയ്ത്ത് അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന ശ്രീദേവിയാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. ബുധനാഴ്ച കടയില്‍നിന്നുവാങ്ങിയ പഴത്തിലാണ് കുത്തിവെച്ച നിലയില്‍ സിറിഞ്ച് കണ്ടത്.
വ്യാഴാഴ്ച രാത്രിയോടെയാണിത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കളമശേരി മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാറിന് രേഖാമൂലം പരാതി നല്‍കുകയും ഫുഡ് ആന്‍ഡ് സേഫ്റ്റി കമീഷണറെ വിവരമറിയിക്കുകയുംചെയ്തു. പരാതിക്കൊപ്പം സിറിഞ്ച് കണ്ടെത്തിയ പഴവും ഹാജരാക്കി